ona-chantha
കടപ്പുറം കൃഷിഭവനും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ്അലി നിർവഹിക്കുന്നു.

ചാവക്കാട്: കടപ്പുറം കൃഷിഭവനും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ഓണസമൃദ്ധി 2020 (ഓണച്ചന്ത) യുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ്അലി നിർവഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്, വി.എം. മനാഫ്, റസിയ അമ്പലത്ത്, കാഞ്ചന മൂക്കൻ, പി.എം. മുജീബ്, ഷാലിമ സുബൈർ, ഷൈല മുഹമ്മദ്, ,പി.എ. അഷ്‌ക്കറലി, പി.കെ. ബഷീർ, കൃഷി ഓഫീസർ ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. ആദ്യ വിൽപന റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കറിന് പച്ചക്കറി കിറ്റ് നൽകി നിർവഹിച്ചു. ഓണച്ചന്ത ആഗസ്റ്റ് മുപ്പതാം തിയതി വരെ ഉണ്ടാവുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.