mammiyur-temple

ഗുരുവായൂർ : ക്ഷേത്ര തീർത്ഥക്കുളത്തിന്റെ നവീകരണ പ്രവൃത്തിയിലൂടെ മമ്മിയൂർ ക്ഷേത്രത്തിന്റെ യശസ് ഉയർന്നുവെന്നും ക്ഷേത്രം പുരോഗതിയുടെ പാതയിലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മമ്മിയൂർ ക്ഷേത്രത്തിലെ നവീകരിച്ച തീർത്ഥക്കുളത്തിന്റെ സമർപ്പണവും ആധുനികവത്കരിച്ച ശ്രീകൈലാസം എയർകണ്ടീഷൻ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ഓൺലൈൻ സംവിധാനത്തിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ അദ്ധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. വാസു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം. രതിടീച്ചർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് എന്നിവർ വിശിഷ്ടാതിഥികളായി. എക്സിക്യൂട്ടീവ് ഓഫീസർ വി.കെ ഓമനക്കുട്ടൻ റിപ്പോർട്ട് അവതരിപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായ ടി.എൻ. ശിവശങ്കരൻ, ടി.കെ. സുബഹ്മണ്യൻ, വാർഡ് കൗൺസിലർ അനിൽകുമാർ ചിറക്കൽ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ എം.വി. സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.