കയ്പമംഗലം: പഞ്ചായത്തിലെ കണക്കാട്ടുശ്ശേരി ക്ഷേത്രം റോഡിലെ അറപ്പ പാലം നിർമ്മാണോദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കദീജ പുതിയവീട്ടിൽ, വാർഡ് മെമ്പർ പി.ടി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 49.58 ലക്ഷം ഉപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്.