momento-kaimarunnu
ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയ വടക്കുംപുറത്ത് സജിത സജീവനെ ബി.ജെ.പി കയ്പമംഗലം പഞ്ചായത്ത് കമ്മറ്റിപ്രസിഡന്റ് എം.ജി ശ്രീവത്സൻ, ജനറൽ സെക്രട്ടറി ബൈജു എന്നിവർ ചേർന്ന് മൊമന്റോ കൈമാറുന്നു.

കയ്പമംഗലം: കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്നും എം.എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയ വടക്കുംപുറത്ത് സജിത സജീവനെ ബി.ജെ.പി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡന്റ് എം.ജി. ശ്രീവത്സൻ, ജനറൽ സെക്രട്ടറി ബൈജു എന്നിവർ ചേർന്ന് മെമന്റോ കൈമാറി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നിശാന്ത് ഈരക്കാട്ട്, അംഗങ്ങളായ സ്മിശാന്ത്, പ്രതാപൻ പനയ്ക്കൽ, സുരേഷ് ബാബു, മഹിളാ മോർച്ച നിയോജക മണ്ഡലം സെക്രട്ടറി ഗീത മണികണ്ഠൻ എന്നിവർ പങ്കെടുത്തു.