പുതുക്കാട്: ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ എസ്.സി ഫണ്ട് ഉപയോഗിച്ച് പുതുക്കാട് പഞ്ചായത്തിലെ രണ്ടാം കല്ലിൽ നിർമ്മിച്ച അയ്യങ്കാളി സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ താക്കോൽ കൈമാറി. എൽ.എസ്.ജി.ഡി എൻജിനിയർ, ഷാനു ഷാജഹാൻ റിപോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബേബി കീടായിൽ എന്നിവർ പ്രസംഗിച്ചു.