hosp

തൃശൂർ: തൃശൂരിൽ ഈസ്റ്റ് ഫോർട്ട് പൈപ്പ് ലൈൻ റോഡിന് സമീപം ഗുരുവായൂർ റോഡിൽ ആത്രേയ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയുടെ ഒ.പി പ്രവർത്തനം സെപ്തംബർ രണ്ട് മുതൽ ആരംഭിക്കും. ന്യൂറോളജിക്ക് പ്രാമുഖ്യം നൽകുന്ന ആശുപത്രിയിൽ എല്ലാ സൂപർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. സെപ്തംബർ രണ്ടിന് ഉച്ചയ്ക്ക് 12.15 മുതലാണ് പ്രവർത്തനം തുടങ്ങുന്നത്. 24 മണിക്കൂർ അത്യാഹിത വിഭാഗം, സമ്പർക്കമില്ലാതെ മരുന്ന് വിതരണം ചെയ്യാവുന്ന ഫാർമസി, അഞ്ച് അൾട്രാ മോഡുലർ ഓപറേഷൻ തിയേറ്ററുകൾ, ഡയഗണോസ്റ്റിക് ലാബ്, സി.ടി സ്‌കാൻ, ഡിജിറ്റൽ എക്സറേ, എം.ആർ.ഐ, ബ്ലഡ് ബാങ്ക് എന്നീ സൗകര്യങ്ങളും ഒരിക്കിയിട്ടുണ്ട്. കൊവിഡ് ഭീഷണിക്ക് അയവ് വന്നാൽ പൂർണമായും പ്രവർത്തിക്കാൻ ഹോസ്പിറ്റൽ സജ്ജമാണെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. രാം കുമാർ മേനോനും, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ സുകുമാരനും പറഞ്ഞു. സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ എല്ലാവർക്കും അന്താരാഷ്ട്ര ചികിത്സാ സൗകര്യം ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ആത്രേയ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ കുന്നമ്പത്ത് സുകുമാരൻ പറഞ്ഞു. ഇൻഡ്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രകൃതിസൗഹൃദമായാണ് ആശുപത്രി നിർമ്മിച്ചിരിക്കുന്നതെന്ന് മാർക്കറ്റിംഗ് ആൻഡ് റിലേഷൻ ജനറൽ മാനേജർ സുമിത് എസ്. മോഹൻ അറിയിച്ചു. ഫോൺ: 9387668030.