youth

തൃശൂർ: സെക്രട്ടേറിയേറ്റിൽ ഫയലുകൾ കത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. ഒ.ജെ ജനീഷ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് നാഷണൽ കോ ഓർഡിനേറ്റർ അഡ്വ. ഷോൺ പെല്ലിശ്ശേരി, ജില്ലാ വൈസ് പ്രസിഡന്റ്‌ ജെലിൻ ജോൺ, സെക്രട്ടറി ജെറോൺ ജോൺ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുബിൻ, അഡ്വ.സി. പ്രമോദ്, വൈശാഖ് നാരായണ സ്വാമി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അൽജോ പുത്തൂർ, സുനോജ് തമ്പി, അനഘ നന്ദ, അഡ്വ. ശ്യാം കുമാർ, അസറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.