ചാലക്കുടി: മണ്ഡലം പരിധിയിൽ ഇന്നലെ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ വി.ആർ. പുരം വാർഡിൽ ഏഴ് പേർക്കാണ് രോഗം. നേരത്തെ വൈറസ് ബാധയുണ്ടായിരുന്നവരുടെ വീട്ടുകാർക്കാണ് സമ്പർക്കത്തിലൂടെയുള്ള വൈറസ് ബാധ. അലവി സെന്റർ വാർഡിലെ അഞ്ചാളുകൾക്കും രോഗമുണ്ട്. കഴിഞ്ഞ ദിവസം വൈറസ് ബാധ കണ്ടെത്തിയ പുളിയാനിപറമ്പിലെ ചായക്കടക്കാരന്റെ മകൾക്കും പരിശോധന ഫലം പോസിറ്റീവായി. കോടശേരി എലിഞ്ഞിപ്രയയിലെ ഒരു യുവാവിലും കൊവിഡ് 19 വൈറസ് കണ്ടെത്തി.