വാടാനപ്പിള്ളി: ശനിയാഴ്ച നടന്ന ആന്റിജൻ പരിശോധനയിൽ വാടാനപ്പിള്ളിയിൽ 7 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒന്ന് ജനത ക്‌ളസ്റ്റർ, നാലു പേർ മത്സ്യമാർക്കറ്റിലുള്ളവർ, രണ്ടു പേർ നേരത്തേ പോസിറ്റീവായ മത്സ്യക്കച്ചവടക്കാരന്റെ കുടുംബാംഗങ്ങൾ. ഏങ്ങണ്ടിയൂരിൽ ജനത ക്‌ളസ്റ്ററിൽ നിന്നും രോഗം പിടിപെട്ട കുടുംബത്തിലെ ഒരു കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. തളിക്കുളം പതിമൂന്നാം വാർഡിൽ ജനത ക്‌ളസ്റ്ററിൽ നിന്ന് നേരത്തെ രോഗം ബാധിച്ച കുടുംബത്തിലെ മറ്റൊരു യുവതിക്കും പി.സി.ആർ ടെസ്റ്റിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.