tcr

തൃശൂർ മെഡിക്കൽ കോളേജിലെ മികച്ച നഴ്‌സിംഗ് അസിസ്റ്റന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫിനെ ആദരിക്കുന്നു

കാഞ്ഞാണി: തൃശൂർ മെഡിക്കൽ കോളേജിലെ ഏറ്റവും മികച്ച നഴ്‌സിംഗ് അസിസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി. ഔസേഫിന് മണലൂർ മണ്ഡലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്ലസ് ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. റോബിൻ വടക്കേത്തലയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ടി.എൻ. പ്രതാപൻ എം.പി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. ബാബു, കെ.ബി. ജയറാം. ബ്ലോക്ക് പ്രസിഡന്റ് വി.ജി. അശോകൻ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. പ്രകാശൻ, ഒ.ബി.സി ജില്ലാ സെക്രട്ടറി വേണു കൊച്ചത്ത്, ആന്റണി എലുവത്തിങ്കൾ, ബാബു കുന്നത്തുള്ളി, വിശ്വനാഥൻ വാകയിൽ എന്നിവർ സംസാരിച്ചു.