ചാവക്കാട്: ഓണാത്തോട് അനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പരിശോധന കർശനമാക്കി. ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗവും പൊലീസും സംയുക്ത പരിശോധന നടത്തി. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ എം. ഷമീർ, അസി.സബ് ഇൻസ്‌പെക്ടർ ആന്റണി ജിബിൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശിവപ്രസാദ്, വസന്ത്,സജീഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കടയിലെത്തുന്ന ഗുണഭോക്താക്കളുടെ പേരും, മൊബൈൽ നമ്പറും രജിസ്റ്ററിൽ കൃത്യമായി സൂക്ഷിക്കണമെന്നും കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.