കൊടുങ്ങല്ലൂർ: അഴീക്കോട് ഹാർബറിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഴീക്കോട് സ്വദേശികളായ 64 വയസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗബാധിതരിൽ ഒരാൾ ഹാർബറിലെ തരകനും, മറ്റൊരാൾ മത്സ്യ വിൽപ്പന തൊഴിലാളിയുമാണ്. ഇതോടെ ഹാർബറുമായി ബന്ധപ്പെട്ട് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹാർബർ അടച്ചിരുന്നു. ബി എസ് എൻ എൽ ജീവനക്കാരിയായ തിരുവഞ്ചിക്കുളം സ്വദേശിനിക്കും, പാൽവിതരണ തൊഴിലാളിയായ പുന്നക്കുരു ബസാർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.