ചാലക്കുടി: കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം വിപണി, പച്ചക്കറിച്ചന്ത എന്നിവ നടത്തി. സബ്‌സിഡി ഇനത്തിൽ സാധങ്ങൾ ഉൾപ്പെടുത്തിയാണ് കിറ്റുകൾ വിതരണം ചെയ്തത്. കായ, പച്ചക്കറി, പഴം എന്നിവ വിലകുറവിലും നൽകി. പ്രസിഡന്റ് കെ.പി. തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.ജി. സനിൽകുമാർ, ഭരണ സമിതി അംഗങ്ങളായ പി.എ. രാമകൃഷ്ണൻ, സി.ആർ. സോമ ശേഖരൻ, ഐ.ജി. ഉമേഷ്, ടി.കെ. സദാനന്ദൻ, പി.സി.ബിജു എന്നിവർ സംസാരിച്ചു.