കയ്പമംഗലം: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 ന്റെ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിലേക്ക് ഫർണീച്ചറും സാനിറ്റൈസറും നൽകി. മതിലകം പൊലീസ് സ്റ്റേഷനിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ് ഡിസ്ട്രിക്ട് വൈസ് ഗവർണ്ണർ സുഷമ നന്ദകുമാർ നിർവഹിച്ചു. പെരിഞ്ഞനം ലയൺസ് ക്ലബ് പ്രസിഡന്റ് പി. കെ. കബീർ അദ്ധ്യക്ഷത വഹിച്ചു. മതിലകം എസ്.എച്ച്.ഒ അനന്തകൃഷ്ണൻ, എസ്.ഐ സൂരജ്, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ. എം. അഷ്‌റഫ്, എം. സുരേഷ് കുമാർ, കെ. കെ ബാബുരാജൻ, കെ. എസ്. വേണുഗോകുൽദാസ്, സുധീഷ്, കെ. കെ ഗോപിനാഥൻ, വി. കെ. ഷണ്മുഖൻ, ഇ. എസ്. വിഷ്ണു എന്നിവർ നേതൃത്വം നൽകി. എസ്.ഐ കെ.എസ്. സുബിന്തിനു ഫർണീച്ചർ കൈമാറി.