kozhikulangara-kshethram
കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി രാജൻ എമ്പ്രാന്തിരി കാഴ്ച്ചക്കുലകൾ സമർപ്പിക്കുന്നു

ചാവക്കാട്: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഉത്രാട കാഴ്ച്ചക്കുല സമർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി രാജൻ എമ്പ്രാന്തിരി ആദ്യ കാഴ്ച്ചക്കുല സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം ഭരണസമിതിക്ക് വേണ്ടി കെ.എം. ഷാജി, മാതൃസമിതി ധ്യായന്തി ടീച്ചർ, ഡോ.സൂര്യ രാമചന്ദ്രൻ, ചെഞ്ചേരി ജയൻ തുടങ്ങിയവർ കാഴ്ച്ചക്കുലകൾ സമർപ്പിച്ചു. ചടങ്ങുകൾക്ക് രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി, എ.ആർ. ജയൻ, കെ.എം. ഷാജി, കെ.ബി. പ്രേമൻ എന്നിവർ നേതൃത്വം നൽകി.