തൃശൂർ: ജില്ലയിൽ 151 പേർക്ക് കൂടി കൊവിഡ്. 110 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,442 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,381 ആണ്. അസുഖബാധിതരായ 2,892 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരിൽ 146 പേരും സമ്പർക്കം വഴി പോസിറ്റീവ് ആയവരാണ്. ഇതിൽ 18 പേരുടെ രോഗ ഉറവിടമറിയില്ല. ഒരു ആരോഗ്യപ്രവർത്തകയ്ക്കും നാല് ഫ്രണ്ട് ലൈൻ വർക്കർമാർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 3 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ക്ലസ്റ്ററുകൾ വഴിയുള്ള സമ്പർക്ക കേസുകൾ
സ്പിന്നിംഗ് മിൽ വാഴാനി ക്ലസ്റ്റർ 12
എലൈറ്റ് ക്ലസ്റ്റർ 6
ദയ ക്ലസ്റ്റർ 8
പരുത്തിപ്പാറ ക്ലസ്റ്റർ 4
അമല ക്ലസ്റ്റർ 3
സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 2
ജനത ക്ലസ്റ്റർ 3
അംബേദ്കർ ക്ലസ്റ്റർ 1
ആർ.എം.എസ് ക്ലസ്റ്റർ 1
കൂടുതൽ പേർ ചികിത്സയിലുള്ളത്
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 85
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ് 52
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 52
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 97
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 63
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ 180
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ 220
എം.എം.എം. കോവിഡ് കെയർ സെന്റർ 62
സി.എഫ്.എൽ.ടി.സി കൊരട്ടി 67
അമല ഹോസ്പിറ്റൽ 24
പി.സി. തോമസ് ഹോസ്റ്റൽ 126