തൃശൂര്‍: ആദ്യകാല സി.പി.ഐ നേതാവും എം.പിയുമായിരുന്ന സി. ജനാര്‍ദ്ദനന്റെ ഭാര്യ പ്രൊഫ. കെ. പി കമലം (87) നിര്യാതയായി. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ ആയിരുന്നു. വടക്കൂട്ട് കുട്ടികൃഷ്ണന്‍ മേനോന്റെയും, കരുവന്നൂര്‍ പുത്തന്‍വീട്ടില്‍ കുഞ്ഞൂലയ്യായമ്മയുടെയും മകളായ കമലം തൃശൂര്‍ അടിയാട്ടില്‍ ലൈനില്‍ 'സൗമ്യ' യിലായിരുന്നു താമസം. കമ്യൂണിസ്റ്റ് ആചാര്യന്‍ കെ. ദാമോദരന്റെ ഭാര്യ പത്മം ദാമോദരന്‍ സഹോദരിയാണ്. മക്കള്‍: സന്ധ്യ, ഉമ. മരുമക്കള്‍: വേണുഗോപാലന്‍, പി. ഗോപിനാഥന്‍. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പാറേമേക്കാവ് ശാന്തിഘട്ടില്‍.