ചിറയിൻകീഴ്: ദരിദ്രരെ മറക്കാത്ത രാഷ്ട്രീയം എന്ന ഗാന്ധിജിയുടെ ആശയം ഉയർത്തി ഗാന്ധിയൻ കളക്ടീവ് ഇൻഡ്യ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ നടന്നുവരുന്ന 24 മണിക്കൂർ റിലേ ഉപവാസ സമരത്തിന്റെ 60-മത് ദിവസമായ ഇന്ന് ഗാന്ധിമാർഗ പ്രർത്തകനായ ഇസാബിൻ അബ്ദുൽ ഖരിം കൊടുങ്ങല്ലൂരിൽ ഉപവസിക്കും.ഉപവാസ സത്യഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങളിൽ ഗാന്ധിമാർഗ്ഗ പ്രവർത്തകർ അനുഭാവ സത്യഗ്രഹം നടത്തും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ സി.രാജേന്ദ്രൻ,കേരള ഗാന്ധി സ്മാരക നിധി മുൻ സെക്രട്ടറി അജിത് വെണ്ണിയൂർ, ജില്ലാ സർവോദയ മണ്ഡലം പ്രസിഡന്റ് കാട്ടായിക്കോണം ശശിധരൻ, മുൻസെക്രട്ടറി വെണ്ണിയൂർ ബാബു, വനിത മണ്ഡലം മുൻ കൺവീനർ ബീന ബാബു, മാത്തുക്കുട്ടി ബാബു, ഷാജി മോൻ എന്നിവർ രാവിലെ മുതൽ വൈകുന്നേരം വരെ അവരവരുടെ ഭവനങ്ങളിൽ ഉപവാസ സത്യഗ്രഹം നടത്തുമെന്ന് ഗാന്ധിപീസ് ഫൗണ്ടേഷൻ സെക്രട്ടറി അറിയിച്ചു.