ചിറയിൻകീഴ്: താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ കൊവിഡ് പോസിറ്റീവ് ആയ സ്ത്രീയുടെ സംസ്കാരം ഇന്ന് ശാന്തി കവാടത്തിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ടാണ് ചിറയിൻകീഴ് പടനിലം കമലാ മന്ദിരത്തിൽ രമാദേവി (58)യെ ശ്വാസംമുട്ടലിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മണിക്കൂറിനുള്ളിൽ മരിച്ചു . ശനിയാഴ്ച രാവിലെ നടത്തിയ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയതോടെ മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ സംസ്കരിക്കുവാൻ പാടുള്ളൂവെന്ന് അധികൃതർ അറിയിപ്പ് നൽകി. രമാദേവിയുടെ കുടുംബം താമസിക്കുന്നിടത്ത് 8 സെന്റിൽ രണ്ട് വീടുകളാണുള്ളത്. ഇവിടെ സംസ്കാരം നടത്തുന്നതിനോട് സമീപവാസികൾക്കും എതിർപ്പുണ്ട്. തുടർന്നാണ് ശാന്തികവാടത്തിൽ സംസ്കരിക്കാൻ തീരുമാനിച്ചത്.ശ്രീകുമാർ ഭർത്താവും രാഹുൽ, സൗമ്യ എന്നിവർ മക്കളുമാണ്. മരുമക്കൾ: രജനി, ഷിബു .