niraputhari-

ചിറയിൻകീഴ്:ശാർക്കര ദേവീ ക്ഷേത്രത്തിലെ നിറപുത്തരി ഇന്ന്. രാവിലെ 5.50-നും 6.20-നും മദ്ധ്യേയാണ് ചടങ്ങ്. പതിവിൽ നിന്നു വ്യത്യസ്തമായി ശാർക്കര ക്ഷേത്രഭൂമിയിൽ തന്നെ വിളയിച്ചെടുത്ത നെൽക്കതിർ കൊണ്ടാണ് ദേവിക്ക് ഇത്തവണ നിറപുത്തരിയൊരുക്കുന്നത്.മുൻകാലങ്ങളിൽ മറ്റിടങ്ങളിൽ നിന്നാണ് നിറപുത്തരിക്ക് നെല്ല് കൊണ്ടുവന്നിരുന്നത്.ക്ഷേത്രത്തിലെ വടക്കേ നടയിൽ പൊങ്കാലപ്പുരയ്ക്ക് സമീപത്തുളള കര ഭൂമിയിലാണ് ഏപ്രിൽ മാസം കൃഷിയിറക്കിയത്.സമീപത്തായി ഒരു പൂന്തോട്ടവും ഒരുക്കി.നൂറുമേനി വിളവാണ് ലഭിച്ചത്.ഭക്തജനങ്ങളുടെ ആവശ്യപ്രകാരമാണ് ക്ഷേത്രത്തിനു മുന്നിലുള്ള സ്ഥലത്ത് കൃഷിചെയ്തത്.നിറപുത്തരി ചടങ്ങുകൾക്ക് പുതിയ മേൽശാന്തി ഒറ്റൂർ വാളക്കോട്ടു മഠം ജയപ്രകാശ് പരമേശ്വരര് നേതൃത്വം നൽകും.