വക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങൾ നിക്ഷേപിക്കുന്ന പദ്ധതിയിൽ വക്കം പഞ്ചായത്തിൽ വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി.എസ് അകത്ത് മുറി കായലിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. കാര ചെമ്മീൻ ഇനത്തിൽപ്പെട്ട കാൽ ലക്ഷത്തോളം കുഞ്ഞുങ്ങളെയാണിവിടെ നിക്ഷേപിച്ചത്. വാർഡ് മെമ്പർ എൻ. ബിഷ്ണു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ രാധ. ആർ, ഫിഷറീസ് പ്രേമോട്ടർ പി.എസ്. ബിനു എന്നിവർ പങ്കെടുത്തു.