മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന അനിഖ സുരേന്ദ്രൻ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ മിന്നും താരമാണ്. തുടർന്ന് താരം തമിഴകത്തും തന്റെ പ്രതിഭ വിളിച്ചോതുന്ന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. അനിഘ ഇപ്പോൾ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. തെന്നിന്ത്യൻ ഭാഷകളിൽ മിന്നിത്തിളങ്ങി നിൽക്കുന്ന അനിഘ സോഷ്യൽ മീഡിയയിലൂടെ നിരന്തരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ പങ്കുവയ്ക്കാറുമുണ്ട്. അനിഘ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാവുകയാണ്.
കോസ്റ്റ്യൂം ഡിസൈനേഴ്സ് ആയ ലേഡീസ് പ്ലാനെറ്റിന്റെ വസ്ത്രങ്ങൾ ധരിച്ച് അതിസുന്ദരിയായ അനിഖയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
പച്ച കളർ ഔട്ട് ഫിറ്റാണ് അനിഖ ഇട്ടിരിക്കുന്നത്. രാകേഷ് മണ്ണാർക്കാടാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി 15ൽ അധികം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
തമിഴിൽ അജിത് നായകനായി എത്തിയ 'എന്നൈ അറിന്താൽ' എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ഗംഭീര പ്രകടനം കഴിച്ചവച്ചതോടെ അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിച്ചു. ആ രണ്ട് ചിത്രങ്ങൾ ചെയ്തതോടുകൂടി തമിഴിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. വിജയ് സേതുപതി നായകനായി എത്തുന്ന മാമാനിതൻ എന്ന ചിത്രത്തിലാണ് അനിഖ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച അനിഖ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയിരുന്നു.