gh

വർക്കല: സി.പി.എം നേതാവും മുൻ എം.എൽ.എയുമായിരുന്ന എ. അലിഹസന്റെ എട്ടാം ചരമവാർഷിക ദിനാചരണം നരിക്കല്ല് ജംഗ്ഷനിൽ അഡ്വ.വി. ജോയി എം.എൽ.എ.ഉദ്ഘാടനം ചെയ്‌തു. സി.പി.എം വർക്കല ഏരിയാ സെക്രട്ടറി എസ്. രാജീവ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.എസ്‌. ഷാജഹാൻ, വി. സത്യദേവൻ, എം.കെ. യൂസഫ്, ടി. രാധാകൃഷ്ണൻ, ബിന്ദു ഹരിദാസ്, സുധീർ എ.എച്ച്. സലിം, ജി.എസ്. സുനിൽ, സന്തോഷ് കുമാർ തങ്കമണി എന്നിവർ പങ്കെടുത്തു. ചെമ്മരുതി സി.പി.എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനു‌സ്‌മരണം അഡ്വ.എസ്. ഷാജൻ ഉദ്ഘാടനം ചെയ്‌തു. സൂരജ്, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.