പൂവാർ: ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും പുതുക്കിയ പട്ടിക തയ്യാറാക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ അർഹരായ ഗുണഭോക്താക്കൾ 14ന് മുമ്പായി അക്ഷയ കേന്ദ്രം മുഖേനയോ, ഓൺലൈനായോ അപേക്ഷ സമർപ്പിക്കണമെന്ന് തിരുപുറം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.