നെടുമങ്ങാട് : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ 2.20 കോടി രൂപ അനുവദിച്ച് ഉത്തരവായതായി സി. ദിവാകരൻ എം.എൽ.എ അറിയിച്ചു. തകർന്നതും ഗതാഗതയോഗ്യമല്ലാത്തതുമായ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുക വിനിയോഗിക്കും. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ ആനതാഴ്ചിറ ബണ്ട് റോഡ് - 30 ലക്ഷം, കരകുളം ഗ്രാമപഞ്ചായത്തിലെ മുദിശാസ്താംകോട് - മാടവന റോഡ് - 15 ലക്ഷം, മാണിക്കൽ ഗ്രാമപഞ്ചായത്തിലെ കടവുംതലയ്ക്കൽ - കൊപ്പം റോഡ് സൈഡ് വാൾ - 20 ലക്ഷം, തേവലക്കാട് പട്ടിത്താനം അപ്രോച്ച് റോഡ് - 15 ലക്ഷം, നെടുമങ്ങാട് നഗരസഭയിലെ കരിപ്പൂര് - മുടിപ്പുറം ക്ഷേത്രം, തോട്ടരികത്ത് റോഡ് കോൺക്രീറ്റ് ആൻഡ് സൈഡ് വാൾ - 30 ലക്ഷം, കല്ലിംഗൽ - കോയിക്കൽ ഇലഞ്ഞിമൂട് റോഡ് - 15 ലക്ഷം, കളിയൽ - ഖാദിബോർഡ് റോഡ് കോൺക്രീറ്റ് - 26 ലക്ഷം, സന്നഗർ - ഇണ്ടളയപ്പൻ ക്ഷേത്ര റോഡ് ഓട നിർമ്മാണം - 24 ലക്ഷം, പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ പേരുത്തല – മൂഴിഭാഗം റോഡ് റീ ടാറിംഗ് ആൻഡ് സൈഡ് കോൺക്രീറ്റ് - 15 ലക്ഷം, വേട്ടമ്പള്ളിക്കോണം - ഇടുപടിക്കൽ റോഡ് മെറ്റലിംഗ് ആൻഡ് ടാറിംഗ് - 15 ലക്ഷം, വെമ്പായം ഗ്രാമപഞ്ചായത്തിലെ ചെറുകോണം - കാവിൽവിള റോഡ് - 15 ലക്ഷം എന്നീ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്.