malayinkil

മലയിൻകീഴ് : വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽരാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ജാഗ്രതാ സമിതി യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം വരെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ 25 പേർക്ക് കൊവിഡ് സ്ഥിരീ കരിച്ച പശ്ചാത്തലത്തിലാണ് തഹസീൽദാർ ഉൾപ്പെടെടയുള്ളവർ പങ്കെടുത്ത അടിയന്തിര യോഗം ചേർന്നത്. രോഗവ്യാപനത്തെ തടയാനായി വിവിധ മാർഗ്ഗനിർദേശങ്ങളും നിയന്തണങ്ങളും യോഗത്തിൽ ചർച്ചചെയ്ത് തീരുമാനിച്ചിട്ടുണ്ട്. കാട്ടാക്കട തഹസിൽദാർ ശ്രീകുമാരൻ,മെഡിക്കൽ ഓഫീസർ ഡോ.എലിസബത്ത് ചീരൻ, ഹെൽത്ത് സൂപ്പർവൈസർ സുശീൽകുമാർ, വിളപ്പിൽശാല സി.ഐ സജിമോൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.ബി.ബിജുദാസ്, പഞ്ചായത്ത് അംഗങ്ങളായ സി.എസ്.അനിൽ,എഡ്വിൻ ജോർജ്ജ് എന്നിവരും ആരോഗ്യ പ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ,എന്നിവർ പങ്കെടുത്തു.പഞ്ചായത്തിലുൾപ്പെട്ട വിളപ്പിൽശാല, പുളിയറക്കോണം, ചൊവ്വള്ളൂർ എന്നീ വാർഡുകൾ നിലവിൽ കണ്ടയിൻമെന്റ് സോണുകളാണ്.

വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 4 വരെ മാത്രമേ തുറന്നു പ്രവർത്തിക്കാവു.

ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ.

ശനിയാഴ്ചകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം പ്രവർത്തിക്കാം.

തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം

നിയന്ത്രണ കാലയളവിൽ വിളപ്പിൽ പഞ്ചായത്തിൽ ആൾക്കൂട്ടം, വഴിയോര കച്ചവടം, തട്ടുകടകൾ എന്നിവ അനുവദിക്കില്ല

ഹോട്ടലുകളിൽ പാഴ്സൽ സർവീസ് മാത്രം

പുകയില ഉല്പന്നങ്ങൾ വില്ക്കാൻപാടില്ല

അക്ഷയ കേന്ദ്രങ്ങളിൽ ടോക്കൺ സംവിധാനം ഏർപ്പെടും

ഓട്ടോറിക്ഷകളിൽ ഡ്രൈവർക്ക് പ്രത്യേക ക്യാബിൻ തിരിച്ച് രാവിലെ 7 മുതൽ രാത്രി 7വരെ സവാരി നടത്താം.

വ്യാഴാഴ്ച മുതൽ ക്യാബിൻ തിരിച്ചിട്ടില്ലാത്ത ഓട്ടോറിക്ഷകൾ സവാരി നടത്താൻ അനുവദിക്കില്ല.