വെള്ളറട: ഗ്രാണീണ മേഖലയിൽ ഇന്നല 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ സമ്പർക്കംമൂലം രോഗം വർദ്ധിക്കുന്നവരുടെ എണ്ണം പെരുകുന്നു. മൂവേലിക്കര 1, കോട്ടുക്കോണം 2, മാണിനാട് 1, നിലമാംമൂട് 1, ചെറിയകൊല്ലയിൽ ഒരു ഗർഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചു. വെള്ളറട ഗ്രാമപഞ്ചായത്തിൽ പുലിയൂർശാലയിലും വെള്ളറടയിലും ഒാരോ രോഗികൾ. അമ്പൂരിയിൽ കുടപ്പനമൂട്ടിൽ ഒരാൾക്കും ഒറ്റശേഖരമംഗലം പഞ്ചായത്തിൽ വട്ടപ്പറമ്പ് വാർഡിൽ ഒരാൾക്കും. വെള്ളറട ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകൾ കണ്ടെയ്മെന്റ് സോണാക്കാനും ഇന്നലെ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ആറാട്ടുകുഴി വാർഡും വെള്ളറട വാർഡുമാണ് കണ്ടെയ്മെന്റ് സോണിലാക്കുക. ആനപ്പാറ ഫോറസ്റ്റ് കമ്മ്യൂണിറ്റി ഹാളിൽ സജ്ജീകരിച്ച കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഇന്നലെ പ്രവർത്തനമാരംഭിച്ചു.