വർക്കല: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുളള 12 റോഡുകളുടെ പുനരുദ്ധാരണത്തിന് 2.56 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.വി. ജോയി എം.എൽ.എ അറിയിച്ചു. ആദ്യഘട്ടത്തിൽ വർക്കല നിയോജക മണ്ഡലത്തിലെ 19 റോഡുകൾക്ക് 3.90 കോടി രൂപ അനുവദിച്ചിരുന്നു. ഈ റോഡുകൾ വിവിധ തദ്ദേശ സ്ഥാപനങ്ങൾ ടെൻഡർ ചെയ്‌ത് നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. പുതുതായി അനുമതി ലഭിച്ച റോഡുകൾ: 1. വർക്കല നഗരസഭയിലെ കോട്ടുമൂല - പുതിയറോഡ് : 20 ലക്ഷം, 2 പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പകൽക്കുറി - കിഴക്കുംപുറം റോഡ്: 15 ലക്ഷം, 3. മടവൂർ ഗ്രാമപഞ്ചായത്തിലെ വിളക്കാട് ക്ഷേത്രം - മൂതല ഏലാറോഡ്: 20 ലക്ഷം, 4. ചാങ്ങയിൽക്കോണം - ചിറയിൽ വാതുക്കൽ റോഡ്: 20 ലക്ഷം, 5. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പത്തനപുരം എൽ.പി.എസ് - ഏലാറോഡ്: 30ലക്ഷം, 6. വെട്ടിയറ - കണ്ണങ്കരക്കോണം റോഡ്: 18ലക്ഷം, 7. വെട്ടിയറ - ലക്ഷംവീട് - ഇലങ്കം റോഡ്: 15ലക്ഷം, 8 ഡീസന്റ്മുക്ക് - തയ്ക്കാവ് കോളനി റോഡ്: 10 ലക്ഷം, 9. കുളമട - പ്ലാവിള റോഡ്: 20ലക്ഷം, 10. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ചാവടിമുക്ക് - കൂടത്തിൽ റോഡ്: 30ലക്ഷം, 11. ജയകൃഷ്ണൻമുക്ക് - മുത്താന - റബർ എസ്റ്റേറ്ര് റോഡ്: 20ലക്ഷം, 12. കൊടുവേലിക്കോണം - മുളമൂട്ടിൽ വാതുക്കൽ റോഡ്: 18 ലക്ഷം.