ആര്യനാട്:അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും 1.42 കോടി രൂപ അനുവദിച്ചതായി കെ.എസ്.ശബരീനാഥൻ എം.എൽ.എ അറിയിച്ചു. അരുവിക്കര പഞ്ചായത്തിലെ ഫാർമേഴ്‌സ് ബാങ്ക്-പാങ്ങ-നാണുമല റോഡിന് 17 ലക്ഷം,വെള്ളനാട് പഞ്ചായത്തിലെ കണ്ണമ്പളി-ശീതംകുഴി റോഡിന് 50 ലക്ഷം,ഉറിയാക്കോട്-അരുവിക്കമൂഴി റോഡിന് 30 ലക്ഷം, നെടിയവിള-ശാസ്താംപാറ റോഡിന് 20 ലക്ഷം,ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുര്യാത്തി - പാറയംവിളാകം റോഡിന് 10 ലക്ഷം, തൊളിക്കോട് പഞ്ചായത്തിലെ കിളിയന്നൂർ ബാലവാടി -കാവുംമൂല - മുരുക്കുംമൂട് റോഡിന് 15 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി വേഗത്തിൽ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.