തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യബന്ധനം നിയന്ത്രണങ്ങളോടെ ബുധനാഴ്ച പുനരാരാംഭിക്കും. രജിസ്ട്രേഷൻ നമ്പരിന്റെ അടിസ്ഥാനത്തിൽ ഒറ്റ, ഇരട്ട അക്കം പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ യാനങ്ങൾക്ക് കടലിൽ പോകാം. കണ്ടെയ്ൻമെന്റ് സോണുകളിൽ പിടിക്കുന്ന മത്സ്യം അതത് സ്ഥലങ്ങളിൽ വിൽപ്പന നടത്തണം. അധികമുള്ളവ മത്സ്യ സഹകരണ സംഘങ്ങൾ വഴി മാർക്കറ്റുകളിലെത്തിക്കാൻ സൗകര്യം. മത്സ്യലേലം ഒഴിവാക്കി. വില നിശ്ചയിക്കുക ഹാർബറുകളിൽ മാനേജ്‌മെന്റ് സൊസൈറ്റികളും ലാൻഡിംഗ് സെന്ററുകളിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങുന്ന ജനകീയ കമ്മിറ്റികൾ.