തിരുവനന്തപുരം: സി.പി.ഐ പേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിവി ചലഞ്ചിന് തുടക്കം കുറിച്ചു. സെക്രട്ടറി അജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റെഡ് വോളന്റിയർ ജില്ലാ ക്യാപ്ടൻ സാജൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാറും സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി കുര്യാത്തി മോഹനനും ടിവികൾ നിർദ്ധന കുടുംബത്തിലെ കുട്ടികൾക്ക് കൈമാറി. പേട്ട വിജയൻ, എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം അശോകൻ, സരസ്വതിഅമ്മ, ബ്രാഞ്ച് സെക്രട്ടറിമാരായ വിശാഖ്, ഹിരൺ, ശിവകുമാർ എന്നിവർ പങ്കെടുത്തു.