കാട്ടാക്കട: ഔഷധ സേവാ ദിനത്തോടനുബന്ധിച്ച് സുശ്രുത പഞ്ചകർമ ഹോസ്‌പിറ്റലിന്റെ ആഭിമുഖ്യത്തിൽ "നിയമപാലകർക്ക് പ്രതിരോധ കരുതൽ" എന്ന പരിപാടി സംഘടിപ്പിച്ചു. കാട്ടാക്കട സർക്കിൾ ഓഫീസിലെയും പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർക്ക് സൗജന്യമായി നൽകുന്ന കർക്കിടക കഞ്ഞി പാക്കറ്റുകൾ ഹോസ്‌പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. കൃഷ്ണകുമാർ, ഡോ. ശ്രീജകൃഷ്ണ എന്നിവർ സി.ഐ ഡി. ബിജുകുമാറിന് കൈമാറി.