പാലോട്: ഇടിഞ്ഞാറിലെ ഒരു കുടുംബത്തിലെ നാല് പേർക്ക് ഉൾപ്പെടെ പെരിങ്ങമ്മല പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 16 ആയി. ഇലവുപാലം 7, ശിവൻ മുക്ക് 3, തെന്നൂർ 1, ഇലഞ്ചിയം 1 എന്നിങ്ങനെയാണ് പെരിങ്ങമ്മല പഞ്ചായത്തിലെ രോഗികൾ. ഇവിടങ്ങൾ കണ്ടെയ്മെന്റ് സോണാണ്. സമീപ പഞ്ചായത്തായ നന്ദിയോട്ട് ഇളവട്ടം വാർഡിലെ ആരോഗ്യ പ്രവർത്തകക്ക് രോഗം സ്ഥിതീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന വരെ ഇന്നലെ ആന്റിജൻ പരിശോധനക്ക് വിധേയരായി. ഇവരുടെ ഫലങ്ങളെല്ലാം നെഗറ്റീവ് ആണ്. കഴിഞ്ഞ ദിവസം അണുനശീകരണവും ഇവിടെ നടന്നിരുന്നു. നവോദയ വാർഡിലെ 40കാരന് ഇന്നലെ രോഗം സ്ഥിതീ കരിച്ചിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടിക ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുളവാക്കുന്നുണ്ട്.