തിരുവനന്തപുരം: കൊവിഡ് കാലത്ത് ദുരിതത്തിലായ കേരളത്തെ പട്ടിണിയിൽ നിന്നും രക്ഷിക്കാൻ അടിയന്തര ധനസഹായം ആവശ്യപ്പെട്ട് വീട്ടമ്മമാരുടെ അടുക്കള സമരം ഫോർവേഡ് ബ്ലോക്കിന്റെ മഹിളാ സംഘടനയായ അഗ്രഗാമി മഹിളാ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടത്തുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്‌ എ.ഇ. സാബിറ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ ഹരി എന്നിവർ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം മഹിളാ കോൺഗ്രസ്‌ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ ബിന്ദു കൃഷ്‌ണ രാവിലെ 11ന് സോഷ്യൽ മീഡിയയിലൂടെ നിർവഹിക്കും. " സേവ് കിച്ചൻ, സേവ് ഫാമിലി, സേവ് കേരള "എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം.