cock-fight

കാസർകോട്: കൊവിഡ് ജാഗ്രത പാലിക്കാതെ കോഴിയങ്കത്തിന് നേതൃത്വം നൽകിയവർ പൊലീസിനെ കണ്ട് ചിതറിയോടി. പെരിയ മൂന്നാംകടവിലാണ് സംഭവം. മൂന്നാംകടവിൽ ചിലർ കോഴിയങ്കം നയിക്കുന്നതായുള്ള വിവിരമറിഞ്ഞ് ബേക്കൽ എസ്.ഐ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.

പൊലീസിനെ കണ്ടതോടെ അങ്കക്കോഴികളെയും കൊണ്ട് സംഘം ഓടിരക്ഷപ്പെട്ടു. കോഴിയങ്കം കാണാൻ സ്ഥലത്ത് നിരവധി പേരാണ് തടിച്ചുകൂടിയിരുന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് ഇവരെല്ലാം ഒത്തുകൂടിയതെന്ന് പൊലീസ് പറഞ്ഞു. കോഴിയങ്കം നടത്തിയവർക്കെതിരെയും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടംകൂടിയവർക്കെതിരെയും പൊലീസ് കേസെടുത്തു.