വെഞ്ഞാറമൂട്: സംസ്ഥാന പാതയോരത്ത് വയ്യേറ്റ് ജംഗ്ഷനിൽ പുതുതായി തുടങ്ങാൻ പോകുന്ന മദ്യ ഷാപ്പിനെതിരെ വ്യാപക പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വയ്യേറ്റ് ജംഗ്ഷനിലെ മാണിക്കോട് ക്ഷേത്രത്തിന് നൂറ്റമ്പത് മീറ്ററിനുള്ളിലും മാർത്തോമ്മാ ഗിരി ചർച്ചിലേക്കുള്ള പ്രധാന പാതയോരത്തുമായി തുടങ്ങാൻ പോകുന്ന കള്ള് ഷാപ്പിന് അധികൃതർ അനുമതി നൽകരുതെന്ന് ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം നെല്ലനാട് ശശി ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.