തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സംവിധാനമായ ഇൻഫർമേഷൻ സെക്യൂരിട്ടി മാനേജ്മെന്റ് സിസ്റ്രത്തിന് ഐ.എസ്.ഒ 27001 അംഗീകാരം നേടാനും ബഹുരാഷ്ട്ര കൺസൾട്ടൻസി. ഒന്നര കോടി രൂപയ്ക്കാണ് ഏണസ്റ്ര് ആൻഡ് യംഗിനെ (ഇ.ആൻഡ് വൈ) ചുമതല ഏല്പിച്ചത്.
പ്രൈസ് വാട്ടർഹൗസ് കൂപ്പർ, കെ.പി.എം.ജി, വിപ്രോ തുടങ്ങിയവയും ഇതിനായി ശ്രമിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇ.ആൻഡ് വൈക്ക് കൺസൾട്ടൻസി നൽകിയത്. പണം കൊടുത്ത് ഒന്നര വർഷമായിട്ടും തങ്ങൾക്ക് കമ്പ്യൂട്ടർ സോഫ്റ്ര്‌വെയർ ഉപയോഗിക്കാൻ ഒരു യൂസർ മാന്വൽ പോലും ഇല്ലെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു. 2018ൽ ട്രഷറി ഡയറക്ടർ ജാഫർ ഉൾപ്പെടെ ഏതാനും ഉദ്യോഗസ്ഥരെ ഐ.എസ്.ഒ 27001 അംഗീകാരം നേടാനുള്ള പരിശീലനത്തിനായി സർക്കാർ ചെലവിൽ ജയപ്പൂരിലേക്കും അയച്ചിരുന്നു.
അതുകൂടാതെയാണ് ട്രഷറികളിൽ സിസി ടി.വി കാമറകൾ വയ്ക്കാനും മറ്രുമായി 13 കോടിയിലധികം രൂപ വകയിരുത്തിയത്. അരലക്ഷം രൂപയിലധികമുള്ള ബില്ലുകൾ പോലും ട്രഷറി നിയന്ത്രണം മൂലം പിടിച്ചുവയ്ക്കുന്ന സമയത്താണിത്.