arrested

പെരിന്തൽമണ്ണ: മൂന്നുവയസ് പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ അമ്മിനിക്കാട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ അമ്മയുടെ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചുവർഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. അതിൽ മൂന്നു വയസ്സുള്ള കുഞ്ഞുണ്ട്. എസ്.എസ്.എൽ.സി ബാച്ചിന്റെ ഗെറ്റ് ടുഗതർ ചടങ്ങിൽ വച്ച് സ്​കൂൾ പഠനകാലത്തെ കാമുകനെ കണ്ട് വീണ്ടും പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഭർത്താവുമായി അകന്നു. 23 കാരിയായ യുവതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബാലനീതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.