തിരുവനന്തപുരം: ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് ലാബിൽ കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധന ആരംഭിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മൈക്രോ ബയോളജി വിഭാഗത്തിനോട് ചേർന്ന് സജ്ജമാക്കിയിരിക്കുന്ന ലാബിൽ പ്രതിദിനം 200വരെ പരിശോധനകൾ നടത്താം. ഇപ്പോൾ ആലപ്പുഴ എൻ.ഐ.വിയിലേത് ഉൾപ്പടെ മെഡിക്കൽ കോളേജ് ക്യാമ്പസിൽ രണ്ട് ആർ.ടി.പി.സി.ആർ ലാബുകളാണ് ഉള്ളത്. ഇതോടെ പരിശോധനാ ഫലങ്ങൾ വേഗത്തിൽ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
17 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് 17പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി.കാസർകോട് - പുല്ലൂർ പെരിയ (കണ്ടെയ്മെന്റ് സോൺ: 1,7,8,9,11,13,14,17), പെതുഗെ (6,10), തൃക്കരിപ്പൂർ (1,3,4,5,7,11,13,14,15,16), ഉദുമ (2,6,11,16,18), വലിയ പറമ്പ (6,7,10), വോർക്കാടി (1,2 3,5,7,8 9,10), വെസ്റ്റ് എളേരി (14), കോട്ടയം - എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയർകുന്നം (15), അത്തോളി (2), കോഴിക്കോട് - ഉണ്ണികുളം (12), പത്തനംതിട്ട - കല്ലൂപ്പാറ (13), പ്രമദം (19), തൃശൂർ - കാട്ടൂർ (6), കൊല്ലം - നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ആകെ 492 ഹോട്ട്സ്പോട്ടുകൾ. 23 പ്രദേശങ്ങളെ ഒഴിവാക്കി.
രണ്ട് മന്ത്രിമാരുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ്
തൃശൂർ: മന്ത്രിമാരായ എ. സി മൊയ്തീന്റെയും അഡ്വ. വി. എസ്. സുനിൽകുമാറിന്റെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ഇന്നലെ രാമനിലയത്തിൽ വച്ചാണ് ഇരുവർക്കും ആന്റിജൻ പരിശോധന നടത്തിയത്.