തിരുവനന്തപുരം: പുരോഗമന സാംസ്കാരിക വേദി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച സേവനത്തിനുള്ള ഡോ.സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് നൽകും. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ.കെ.സുധാകരൻ (കൺവീനർ), അഡ്വ.കെ.എസ്.ഗോപിനാഥൻ നായർ, ഡോ.ജയറാം വി.ആർ, പ്രൊഫ.രവീന്ദ്രൻ നായർ, ജയശ്രീ ഗോപാലകൃഷ്ണൻ എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. ആഗസ്റ്ര് മൂന്നാം വാരം നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുമെന്ന് സാംസ്കാരിക വേദി സംസ്ഥാന പ്രസിഡന്റ് ശാസ്താന്തല സഹദേവനും ജനറൽ സെക്രട്ടറി പനവിള രാജശേഖരനും അറിയിച്ചു.