പാറശാല: പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറൻസിലൂടെ നിർവഹിക്കും. പൊഴിയൂർ, കുളത്തൂർ, കാരോട്, ചെങ്കൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നത്. ലാബ് ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഒരുക്കിയതിന് പുറമെ ഒ.പിയിൽ രോഗികൾക്ക് നിൽക്കുന്നതിനായുള്ള സൗകര്യങ്ങൾക്കും മറ്റുമായി 15.50 ലക്ഷത്തോളം രൂപയാണ് ഓരോ കേന്ദ്രത്തിലും ചെലവഴിച്ചത്. പൊഴിയൂർ, കുളത്തൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായി എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.