തിരുവനന്തപുരം: നഗരസഭയിലെ മുഴുവൻ കൗൺസിലർമാരുടെയും ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയുടെ ഫലമാണ് ലഭിച്ചത്. നേരത്തെ ആന്റിജൻ പരിശോധനയിൽ ഏഴ് കൗൺസിലർമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട മറ്റു കൗൺസിലർമാർ ആശങ്കയിലായിരുന്നു. എന്നാൽ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഏഴുപേർക്കും രോഗമില്ലെന്ന് കണ്ടെത്തി. ആദ്യ ഫലത്തെ തുടർന്നാണ് മേയറും ഡെപ്യൂട്ടി മേയറുമടക്കം മുഴുവൻ കൗൺസിലർമാരും പരിശോധയ്ക്ക് വിധേയരായതെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു.