തിരുവനന്തപുരം: ജില്ലയിൽ ലോക്ക് ഡൗണും കണ്ടെയ്‌ൻമെന്റ് സോണുകളും പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ വ്യാപാരികളെ സഹായിക്കാൻ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഏരിയാ കമ്മിറ്റികൾക്ക് നൽകുന്ന ധനസഹായ വിതരണം സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ, ജില്ലാ സെക്രട്ടറി എം. ബാബുജാൻ, സംസ്ഥാന കമ്മിറ്റി അംഗം സി. രാമകൃഷ്‌ണൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാൻ, ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി സോമകുമാർ, ഏരിയ പ്രസിഡന്റ് ബ്രൗൺ എന്നിവർ പങ്കെടുത്തു.