തിരുവനന്തപുരം: ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ്, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിലേക്ക് നൽകുന്ന സാനിറ്റൈസറും തെ‌ർമ്മൽ സ്‌കാനർ മെഷീനുകളും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന് കൈമാറി. ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡ്, മെഡിക്കൽ കോളേജ് സി.ഐ ഹരിലാൽ, അസോസിയേഷൻ പ്രസിഡന്റ് ചേന്തി അനിൽ, മുഖ്യരക്ഷാധികാരി ജേക്കബ് കെ. എബ്രഹാം, വൈസ് പ്രസിഡന്റുമാരായ പി. ഭുവനചന്ദ്രൻ നായർ, കെ. സുരേന്ദ്രൻ നായർ, സെക്രട്ടറി എസ്. സനൽകുമാർ, ജോയിന്റ് സെക്രട്ടറിമാരായ ആർട്ടിസ്റ്റ് സുനിൽകുമാർ, എൻ. ജയകുമാർ, ലാൽജി, അശോക് കുമാർ, ഉത്തമൻ, പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.