തിരുവനന്തപുരം: ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര വാർഡ് കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഈ വാർഡിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം. കണ്ടെയ്ൻമെന്റ് സോണിൽ ഒരുതരത്തിലുള്ള ലോക്ക് ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല.