case

കൂത്തുപറമ്പ്: മൗവ്വേരി ജുമാമസ്ജിദിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പെരുന്നാൾ നമസ്‌ക്കാരം നടത്തിയ സംഭവത്തിൽ 80 ആളുകളുടെ പേരിൽ പൊലീസ് കേസെടുത്തു. പള്ളി ഖത്തീബ് അമീർ അമാനി, കെ. ഷമീർ, ടി. അബ്ദുൾ റഹ്മാൻ, സി.കെ. മുഹമ്മദ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. കണ്ടെയ്‌മെന്റ് സോണായ പ്രദേശത്ത് പള്ളിയുൾപ്പെടെയുള്ള മുഴുവൻ ആരാധനാലയങ്ങളും അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പെരുന്നാൾ ദിനത്തിൽ നിർദ്ദേശം ലംഘിച്ച് എൺപതോളം പേരെത്തി പ്രാർത്ഥന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എപ്പിഡമിക് ഡിസീസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.