എടപ്പാൾ :നടുവട്ടം കാലടിത്തറയിൽ വീടിന്റെ പിൻവാതിൽ തകർത്ത് 5 പവൻ സ്വർണവും 90,000 രൂപയും കവർന്നു. നടുവട്ടം കാലടിത്തറ പള്ളിയാലിൽ പ്രേമന്റെ വീട്ടിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്.ഗൃഹനാഥനും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും നല്ല മഴയായിരുന്നത് കൊണ്ട് സംഭവം അറിഞ്ഞില്ല. വീട്ടിലെ മുറികളുടെ വാതിൽ അടച്ചിരുന്നില്ല. പ്രേമന്റെ ഭാര്യയുടെ അലമാരയിൽ സൂക്ഷിച്ച സ്വർണമാലയും മകന്റെ കുട്ടിയുടെ പേരിടൽ ചടങ്ങിന് സ്വർണം വാങ്ങാനായിസൂക്ഷിച്ച പണവുമാണ് നഷ്ടപ്പെട്ടത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.