തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ് ഇന്ന് രാവിലെ 6.45ന് നടക്കും. ക്ഷേത്ര തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര സഹമേൽശാന്തി പൂജകൾ നടത്തും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും നിറപുത്തിരി.