നെയ്യാ​റ്റിൻകര :കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നെയ്യാ​റ്റിൻകരയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തിക്കുന്നതെങ്കിലും വഴിയരോത്ത് ഭക്ഷണ സാധനങ്ങൾ അനധികൃതമായി വില്കുന്നതിനെതിരെ നടപടി വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാ​റ്റിൻകര ടൗൺ യൂണി​റ്റ് ആവശ്യപ്പെട്ടു. കണ്ടയ്ൻമെന്റ് സോണിലുള്ളവരാണ് അവിടെ വ്യാപാരം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ടൗണിലേക്ക് വന്നിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു. യൂണി​റ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, സെക്രട്ടറി ആന്റണി അലൻ, ബാലചന്ദ്രൻ ,പുരുഷോത്തമൻനായർ,സതീഷ് ശങ്കർ, സാജൻ ജോസഫ്, എസ്.എം. മോഹനൻ, എ.എൽ. സതീഷ്, വിജയൻ തുടങ്ങിയവർ ചേർന്നാണ് മുനിസിപ്പൽ അധികൃതർക്ക് പരാതി നൽകിയത്.