മലയിൻകീഴ്: വിളപ്പിൽ പഞ്ചായത്തിലെ 20 വാർഡുകളിലും അണുനശീകരണം തുടങ്ങി. കൊവിഡ് പോസീറ്റീവ് റിപ്പോർട്ട് ചെയ്‌തിട്ടുള്ള ചൊവ്വള്ളൂർ, നൂലിയോട്, കരിവിലാഞ്ചി, കാരോട്, വിളപ്പിൽശാല, അലകുന്നം, തുരുത്തുംമൂല, ഹൈസ്‌കൂൾ വാർഡ്, പുളിയറക്കോണം തുടങ്ങിയ സ്ഥലങ്ങളിലും അണുനശീകരണം നടത്തി. പേയാട്, വിളപ്പിൽശാല, പള്ളിമുക്ക്, പുളിയറക്കോണം തുടങ്ങിയ ജംഗ്ഷനുകളിലും ഓടകളിലും പൊതുമാർക്കറ്റിലും വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്. ഹെൽത്ത് സൂപ്പർവൈസർ സുശീൽകുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ബി. ബിജുദാസ്, ആരോഗ്യ പ്രവർത്തകരായ രാജശ്രീ, അനിൽ എന്നിവർ പങ്കെടുത്തു.